02:01am 29 October 2026
NEWS
അമേരിക്ക ആക്രമിച്ചത് ഇസ്ലാമിക് സ്റ്റേറ്റിന്റെ 70 കേന്ദ്രങ്ങൾ; ഒട്ടേറെ ഭീകരരെ വധിച്ചു
21/12/2025  06:01 AM IST
nila
അമേരിക്ക ആക്രമിച്ചത് ഇസ്ലാമിക് സ്റ്റേറ്റിന്റെ 70 കേന്ദ്രങ്ങൾ; ഒട്ടേറെ ഭീകരരെ വധിച്ചു

സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശക്തികേന്ദ്രങ്ങളെ ലക്ഷ്യമാക്കി യുഎസ് സേന നടത്തിയ ആക്രമണങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. തെക്കൻ സിറിയയിലെ ഐഎസിന്റെ 70 കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് അമേരിക്ക വ്യോമ–കരയാക്രമണങ്ങൾ നടത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സിറിയൻ സർക്കാരിന്റെ പിന്തുണയോടെ നടത്തിയ ഈ ആക്രമണത്തിൽ ജോർദ്ദാൻ സൈന്യവും പങ്കെടുത്തു. 

ആക്രമണങ്ങളിൽ നിരവധി ഭീകരരെ ഇല്ലാതാക്കിയതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് അറിയിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടം തുടരുമെന്നും ആവശ്യമെങ്കിൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച പൽമീറയിൽ നടന്ന ഐഎസ് ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു സഹായിയും കൊല്ലപ്പെട്ടത് മേഖലയിൽ വീണ്ടും സംഘർഷം ശക്തമാകാൻ കാരണമായി. ഇതിന് കടുത്ത പ്രതികാരം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഈ സൈനിക നടപടി ആരംഭിച്ചത്.

13 വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് സിറിയയിൽ ഭരണപരിവർത്തനം നടന്നത്. ബഷാർ അൽ അസദ് സർക്കാരിനെ അട്ടിമറിച്ച് അഹമ്മദ് അശ്ശറയുടെ നേതൃത്വത്തിൽ പുതിയ ഭരണകൂടം അധികാരത്തിലെത്തി. ഐഎസിനെതിരായ അന്താരാഷ്ട്ര നീക്കങ്ങളിൽ യുഎസുമായി സഹകരിക്കുന്ന അശ്ശറ അടുത്തിടെ വൈറ്റ് ഹൗസിൽ എത്തി യുഎസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img